Sorry, you need to enable JavaScript to visit this website.

പുതിയ ക്രെറ്റ മാർച്ചിൽ ഇന്ത്യൻ നിരത്തുകളിൽ

ഇന്ത്യൻ നിരത്തുകളിൽ കുതിപ്പ് സൃഷ്ടിച്ച ഹ്യുണ്ടായി ക്രെറ്റയുടെ രണ്ടാംതലമുറ മോഡലിന്റെ ഔദ്യോഗിക സ്‌കെച്ച് ഹ്യുണ്ടായി പുറത്തുവിട്ടു. ദൽഹി ഓട്ടോ എക്‌സ്‌പോയുടെ ഭാഗമായി ഈ വാഹനം ഫെബ്രുവരി ആറിന് അവതരിപ്പിക്കുമെന്നും നിർമാതാക്കൾ അറിയിച്ചു. ഇതോടെ ക്രെറ്റയുടെ കുതിപ്പ് രണ്ടാം ലാപ്പിലേക്ക് പ്രവേശിക്കും. ഇതിനായാണ് മുഖം മിനുക്കി വരുന്നത്.
ഹ്യുണ്ടായി ചൈനയിൽ പുറത്തിറക്കിയ ഐഎക്‌സ്25 ആയിരിക്കും ഇന്ത്യയിൽ രണ്ടാം തലമുറ ക്രെറ്റയാകുന്നത്. ഫെബ്രുവരി ആറാം തീയതി അവതരിപ്പിക്കുന്ന ഈ വാഹനത്തെ മാർച്ച് മാസം മുതൽ നിരത്തുകളിൽ പ്രതീക്ഷിക്കാമെന്നാണ് നിർമാതാക്കൾ അറിയിച്ചിരിക്കുന്നത്.


ഹ്യുണ്ടായി പുറത്തുവിട്ട സ്‌കെച്ച് അനുസരിച്ച് രണ്ടാം തലമുറ ക്രെറ്റ കൂടുതൽ സ്‌പോർട്ടിയാണ്. കാസ്‌കേഡ് ഡിസൈനിലുള്ള റേഡിയേറ്റർ ഗ്രില്ല്, നേർത്ത ഇന്റിക്കേറ്റർ, പുതിയ ഹെഡ്‌ലാമ്പ്, എൽഇഡി ഡിആർഎൽ, സ്‌പോർട്ടി ബംബർ എന്നിവയാണ് മുൻവശത്ത് വരുത്തിയിട്ടുള്ള മാറ്റങ്ങൾ. 17 ഇഞ്ച് അലോയി വീലും ഇതിന്റെ പ്രത്യേകതയാണ്. 

 

Latest News