ന്യൂദല്‍ഹി- ന്യൂദല്‍ഹി- കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ ദല്‍ഹിയിലെ ആശുപത്രയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയും ശ്വാസതടസവും കാരണമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് വിവരം.സെന്‍ട്രല്‍ ദല്‍ഹിയിലെ ആശുപത്രിയില്‍ ഇന്ന് രാത്രി ഏഴ് മണിയോടെയാണ് അഡ്മിറ്റ് ചെയ്തതെന്ന് സോണിയയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. മകന്‍ രാഹുല്‍ഗാന്ധിയും മകള്‍ പ്രിയങ്കാഗാന്ധിയും അവരോടൊപ്പം ആശുപത്രിയിലുണ്ടൈന്നാണ് റിപ്പോര്‍ട്ട്. പതിവ് പരിശോധകള്‍ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം ബജറ്റ് അവതരണത്തിന് സോണിയാ പാര്‍ലമെന്റില്‍ ഹാജരായിരുന്നില്ല.