Sorry, you need to enable JavaScript to visit this website.

ഷഹീൻ ബാഗ് പ്രതിഷേധക്കാരെ ഭീകരരാക്കി യു.പി മുഖ്യമന്ത്രി

ന്യൂദൽഹി- ദൽഹി നിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണയോഗങ്ങളിലെല്ലാം യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറയുന്നത് വെടിയുണ്ട, ബിരിയാണി, പാക്കിസ്ഥാൻ എന്നീ വാക്കുകൾ. പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്ക് ദൽഹി സർക്കാർ ബിരിയാണി വിതരണം ചെയ്യുകയാണെന്ന് ആദിത്യനാഥ് ആരോപിച്ചു. ദൽഹിയിലെ ജനങ്ങൾക്ക് കുടിവെള്ളം നൽകാൻ കെജ്രിവാളിന് സാധിക്കുന്നില്ല. വിഷാംശം നിറഞ്ഞ കുടിവെള്ളമാണ് ദൽഹിയിൽ വിതരണം ചെയ്യുന്നത്. അതേസമയം, ഷഹീൻ ബാഗിൽ ദിവസവും ബിരിയാണി വതരണം ചെയ്യുകയാണ്. മോഡി പ്രധാനമന്ത്രിയായ ശേഷം എല്ലാ ഭീകരരെയും തിരിച്ചറിഞ്ഞ് ബിരിയാണിക്ക് പകരം വെടിയുണ്ടയാണ് നൽകുന്നതെന്നും ആദിത്യനാഥ് പറഞ്ഞു.
 

Latest News