ശ്രീനഗര്‍: തീവ്രവാദികള്‍ക്കൊപ്പം ജമ്മുകശ്മീര്‍ ഡിഎസ്പി അറസ്റ്റിലായ പശ്ചാത്തലത്തില്‍ തെക്കന്‍ കശ്മീരിലെ പല സ്ഥലങ്ങളിലും എന്‍ഐഎ റെയ്ഡ്. ഇന്ന് രാവിലെയാണ് ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തിയത്.ചിലരുടെ വീടുകളിലും ഓഫീസുകളിലുമൊക്കെയാണ് റെയ്ഡ് നടത്തിയത്. ജമ്മുകശ്മീര്‍ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന്റെ കേസ് എന്‍ഐഎ ഏറ്റെടുത്തിട്ടുണ്ട്. തെക്കന്‍ കശ്മീരില്‍ വെച്ച് തന്നെയാണ് ഇയാള്‍ തീവ്രവാദികള്‍ക്കൊപ്പം അറസ്റ്റിലായത്.
വരുംദിവസങ്ങളിലും കേസ് അന്വേഷണത്തിന്റെ ഭാഗമായി പലയിടങ്ങളിലും എന്‍ഐഎയുടെ റെയ്ഡ് തുടര്‍ന്നേക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.ദേവീന്ദറിനൊപ്പം അറസ്റ്റിലായ നവീത് ബാബുവിനൊപ്പം അഭിഭാഷകനെന്ന് അവകാശപ്പെടുന്ന റാഫി അഹമ്മദ് റാത്തോര്‍,ഇര്‍ഫാന്‍ ഷാഫി എന്നിവരും അറസ്റ്റിലായിട്ടുണ്ട്. ഖാസി ജംഗില്‍ വെച്ചാണ് ഇവരെ പോലിസ് പിടികൂടിയത്. നേരത്തെ നവീദ് ബാബുവിന്റെ സഹോദരന്‍ സെയ്ദ് ഇര്‍ഫാന്‍ അഹമ്മദിനെ അറസ്റ്റ് ചെയ്ത പോലിസ് ഇയാളെ പഞ്ചാബിലെത്തിച്ചിരുന്നു.