കൊച്ചി- ശ്രീശാന്ത് എന്ന ക്രിക്കറ്ററുടെ കരിയറില്‍ വളര്‍ച്ചയ്ക്കും തളര്‍ച്ചയ്ക്കും അതിജീവനത്തിനുമൊക്കെ ഒപ്പം നിന്നിരുന്ന ഒരാളെ നാം എപ്പോഴും ലൈംലൈറ്റില്‍ കണ്ടിട്ടുണ്ട്. മറ്റാരുമല്ല താരത്തിന്റെ സ്വന്തം മാതാവ് സാവിത്രി ദേവി തന്നെ. ശ്രീശാന്ത് ഓരോ മാച്ച് ജയിക്കുമ്പോഴും മധുരവിതരണവും പ്രാര്‍ത്ഥനകളുമൊക്കെയായി നിലകൊള്ളുന്ന സാവിത്രി ദേവി തന്നെയായിരുന്നു താരത്തിന്റെ പ്രചോദനവും. എന്നാല്‍ ഇപ്പോള്‍ അമ്മയെ കുറിച്ച് സങ്കടകരമായ ഒരു കാര്യം പങ്കുവെച്ചിരിക്കുകയാണ് ശ്രീശാന്ത്.
തന്റെ അമ്മയുടെ ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ഒരു ദുരന്തത്തെ കുറിച്ചാണ് താരം പങ്കുവെച്ചിരിക്കുന്നത്. അമ്മയുടെ ഇടത് കാല്‍മുട്ടിന് താഴെ മുറിച്ചു കളഞ്ഞുവെന്ന വിവരമാണ് താരം ദു:ഖപൂര്‍വ്വം അറിയിച്ചിരിക്കുന്നത്. ശക്തയായ സ്ത്രീയാണവര്‍. ഇപ്പോള്‍ കൃത്രിമ കാലില്‍ നടക്കാനുള്ള പ്രയത്‌നത്തിലാണ്. അമ്മയ്ക്ക് വേണ്ടി എല്ലാവരും പ്രാര്‍ത്ഥിക്കണമെന്ന് ശ്രീശാന്ത് പറഞ്ഞു. ഒരു മാസികക്ക് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.