ദില്ലി- കേന്ദ്രബജറ്റില്‍ ഏവരും പ്രതീക്ഷയോടെ കാത്തിരുന്ന ആദായനികുതി ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചു. അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം രൂപാവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി പത്ത് ശതമാനമാക്കി. 7.5 ലക്ഷം മുതല്‍ 10 ലക്ഷം വരെയുള്ള സ്ലാബുകാര്‍ക്ക് 15% മാത്രമാണ് നികുതി. നിലവില്‍ അഞ്ച് ലക്ഷം രൂപ മുതല്‍ പത്ത് ലക്ഷം വരെ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് 20%, ആണ് നികുതി. എന്നാല്‍ ഇത്തവണ 10 ലക്ഷം മുതല്‍ 12.5 ലക്ഷം രൂപാ വരെ വരുമാനമുള്ളവര്‍ക്ക് 20% നികുതിയും പ്രഖ്യാപിച്ചു.
15 ലക്ഷം രൂപാ വരുമാനമുള്ളവര്‍ക്ക് 25% നികുതിയും അതിന് മുകളിലുള്ളവര്‍ക്ക് 30% നികുതിയും നല്‍കേണ്ടതുണ്ട്. അതേസമയം ആദായനികുതി കണക്കാക്കുമ്പോള്‍ ഏര്‍പ്പെടുത്തിയിരുന്ന നൂറ് ഇളവുകളില്‍ എഴുപതെണ്ണം പിന്‍വലിച്ചു. ഇതിനൊപ്പം പഴയതോ പുതിയതോ ആയ നിരക്കുകള്‍ തുടരുന്നതിന് അനുമതിയും ധനമന്ത്രി നല്‍കിയിട്ടുണ്ട്.