Sorry, you need to enable JavaScript to visit this website.

ഷഹീൻബാഗിലെ സമരക്കാരുമായി ചർച്ചക്ക് തയ്യാർ-കേന്ദ്ര സർക്കാർ

ന്യൂദൽഹി- പൗരത്വഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്ന ദൽഹി ഷഹീൻ ബാഗിലെ പ്രതിഷേധക്കാരുമായി ചർച്ച നടത്താനും അവരുടെ സംശയം ദുരീകരിക്കാനും സർക്കാർ ഒരുക്കമാണെന്ന് നിയമമന്ത്രി രവിശങ്കർ പ്രസാദ്. വ്യവസ്ഥാപിത മാർഗത്തിലൂടെ ചർച്ച നടത്താനും ആളുകളുടെ എന്ത് തരത്തിലുള്ള സംശയങ്ങൾ ഇല്ലാതാക്കാനും സർക്കാറിന് കഴിയുമെന്നും രവിശങ്കർ വ്യക്തമാക്കി. ഒരു ടി.വി ചർച്ചയിലാണ് രവിശങ്കർ ഇക്കാര്യം പറഞ്ഞത്. സമരക്കാരുമായി ചർച്ചക്ക് സർക്കാർ തയ്യാറാകുന്നില്ലെന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
 

Latest News