ന്യൂദല്‍ഹി- നരേന്ദ്ര മോഡി തന്റേയും പ്രധാനമന്ത്രിയാണെന്നും ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പാക്കിസ്ഥാന് ഇടപെടേണ്ടെന്നും ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്രിവാള്.
മോഡിയുടെ ഭ്രാന്ത് ഇന്ത്യന്‍ ജനത പരാജയപ്പെടുത്തണമെന്ന പാക്കിസ്ഥാന് ശാസ്ത്ര, സാങ്കേതിക മന്ത്രി ഫവാദ് ഹുസൈന്റെ പ്രസ്താവനക്ക് മറുപടിയായാണ് കെജ്രിവാളിന്റെ ട്വീറ്റ്.
പാക്കിസ്ഥാന് എത്രതന്നെ കിണഞ്ഞുശ്രമിച്ചാലും ഇന്ത്യയുടെ ഐക്യം തകര്‍ക്കാനാവില്ലെന്ന് കെജ്രിവാള് പറഞ്ഞു.
നരേന്ദ്രമോഡിജി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെയും പ്രധാനമന്ത്രിയാണ്. ദല്‍ഹി തെരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. ഭീകരതയുടെ ഏറ്റവും വലിയ സ്പോണ്‍സര്‍മാരുടെ ഇടപെടല്‍ അനുവദിക്കില്ല. പാക്കിസ്ഥാന് എത്രതന്നെ ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തെ ആക്രമിക്കാനാവില്ല-കെജ്രിവാള് ട്വീറ്റ് ചെയ്തു.