മറ്റുള്ളവരെ പഠിപ്പിക്കുംമുമ്പ് രാഹുല്‍ ഗാന്ധി സ്വന്തം ആദര്‍ശം വ്യക്തമാക്കണം-ബി.ജെ.പി

ന്യൂദല്‍ഹി-കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ ആരും ഗൗരവത്തില്‍ എടുക്കുന്നില്ലെന്ന് മുതിര്‍ന്ന ബി.ജെ.പി നേതാവ് കൈലാസ് വിജയ്‌വര്‍ഗിയ.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കുമെതിരെ നടത്തിയ രൂക്ഷവിമര്‍ശത്തെ തുടര്‍ന്നാണ് ബി.ജെ.പി നേതാവിന്റെ പ്രതികരണം.

രാഹുല്‍ ഗാന്ധി ആദ്യം താന്‍ വിശ്വസിക്കുന്ന ആദര്‍ശം ഏതാണെന്ന് വെളിപ്പെടുത്തണമെന്നും അതിനുശേഷം മതി മറ്റുള്ളവരെ ഉപേദശിക്കാനെന്നും വിജയ്‌വര്‍ഗിയ പറഞ്ഞു.

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്ന ഗോഡ്‌സേക്കും പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കും ഒരേ ആദര്‍ശമാണെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.

 

Latest News