മുംബൈ- റിപ്പബ്ലിക് ടിവി അവതാരകന്‍ അര്‍ണബ് ഗോസ്വാമിയെ വിമാനത്തിന് അകത്ത് വെച്ച് ട്രോളിയതിനെ തുടര്‍ന്ന് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് എതിരെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിമാനകമ്പനികള്‍ക്ക് എതിരെ മുന്‍ ജസ്റ്റിസ് മാര്‍കണ്‌ഠേയ കട്ജു. അര്‍ണബുമായി ഒന്നിച്ച് വിമാനയാത്ര നടത്തേണ്ടി വന്നാല്‍ താന്‍ കുനാലിനേക്കാളും അധികം നിന്ദ്യമായ ചോദ്യങ്ങള്‍ ചോദിക്കുമെന്നും തനിക്കെതിരെ നിരോധനം കൊണ്ടുവരാന്‍ വിമാന കമ്പനികള്‍ക്ക് ധൈര്യമുണ്ടോയെന്നും അദേഹം വെല്ലുവിളിച്ചു. ഗോഎയര്‍,സ്‌പൈസ് ജെറ്റ്,ഇന്‍ഡിഗോ,എയര്‍ഇന്ത്യാ എന്നിവയുടെ പേരുകള്‍ എടുത്ത് പറഞ്ഞാണ് അദേഹം ഫേസ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചിരിക്കുന്നത്. അര്‍ണബിനെ'ബൗ ബൗ പ്രഭു' എന്നാണ് അദേഹം പരോക്ഷമായി വിശേഷിപ്പിച്ചിരിക്കുന്നത്. അര്‍ണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടി.വിയിലെ അവതരണ ശൈലിയെ പരിഹാസപൂര്‍വം അനുകരിച്ച് അതേരീതിയില്‍ ചോദ്യങ്ങള്‍ ഉന്നയിച്ചാണ് കുനാല്‍ കമ്ര ഇന്‍ഡിഗോ വിമാനയാത്രക്കിടെ അര്‍ണബ് ഗോസ്വാമിയെ നേരിട്ടത്. ഇതേതുടര്‍ന്നാണ് താരത്തിന് വിമാനകമ്പനികള്‍ താരത്തിന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. .