മുംബൈ-മീടു ആരോപണവിധേയനായ പ്രമുഖ നൃത്ത സംവിധായകന്‍ ഗണേഷ് ആചാര്യയ്‌ക്കെതിരെ വീണ്ടും ലൈംഗികാരോപണം. അശ്ലീല വീഡിയോ കാണാന്‍ നിര്‍ബന്ധിക്കുന്നുവെന്നും ജോലി തടസ്സപ്പെടുത്തുന്നുവെന്നും കാണിച്ച് 33 കാരിയാണ് ഗണേഷ് ആചാര്യയ്‌ക്കെതിരെ രംഗത്തുവന്നത്. ഇതുസംബന്ധിച്ച് വനിതാ കമ്മീഷനിലും പൊലീസ് സ്‌റ്റേഷനിലും 33കാരി പരാതി നല്‍കി. 2018ല്‍ ബോളിവുഡിനെ പിടിച്ചുകുലുക്കിയ മീടു ആരോപണത്തില്‍ ഇന്ത്യന്‍ സിനിമ, ടെലിവിഷന്‍ നൃത്തസംവിധായകരുടെ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി കൂടിയായ ഗണേഷ് ആചാര്യയും പ്രതിസ്ഥാനത്തായിരുന്നു. ഗണേഷ് ആചാര്യയ്‌ക്കെതിരെ യുവതി മുംബൈ അംബോലി പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി. ഇതുമായി ബന്ധപ്പെട്ട് മുതിര്‍ന്ന നൃത്തസംവിധായിക സരോജ് ഖാന്‍ ഉന്നയിച്ച ആരോപണങ്ങള്‍ ഗണേഷ് ആചാര്യ നിഷേധിച്ചു. തന്റെ നര്‍ത്തകരെ ചൂഷണം ചെയ്യുന്നു എന്ന ആരോപണമാണ് ഗണേഷ് ആചാര്യയ്‌ക്കെതിരെ സരോജ് ഖാന്‍ ഉന്നയിച്ചത്.