നാഗ്പൂര്‍- മഹാരാഷ്ട്രയില്‍ നിര്‍ഭയ മോഡല്‍ ബലാത്സംഗം. 19കാരിയെ അതി ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം ജനനേന്ദ്രിയത്തിലൂടെ ഇരുമ്പ് ദണ്ഡ് കുത്തിക്കേറ്റി. പീഡനത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടി അബോധാവസ്ഥയിലാണ്. ജനുവരി 21നാണ് ക്രൂരമായ കുറ്റകൃതര്യം അരങ്ങേറിയത്. സംഭവുമായി ബന്ധപ്പെട്ട് യോഗിലാല്‍ രഹന്ഡേയ്ല് (52) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി ജോലി ചെയ്തിരുന്ന സ്പിന്നിംഗ് മില്ലിലെ സൂപ്പര്‍വൈസറാണ് പ്രതി. ആക്രമിക്കപ്പെട്ട പെണ്‍കുട്ടിയും സഹോദരനും പ്രതിയും പാര്‍ഡിയിലാണ് താമസിച്ചിരുന്നത്. സഹോദരനും സുഹൃത്തും കൂടി ഇക്കഴിഞ്ഞ 21ന് തന്റെ ഗ്രാമത്തിലേക്ക് പോയ സമയം പെണ്‍കുട്ടി താമസസ്ഥലത്ത് തനിച്ചായിരുന്നു. പെണ്‍കുട്ടി രാത്രി വീട്ടില്‍ തനിച്ചാണെന്നു മനസ്സിലാക്കിയ പ്രതി പീഡിപ്പിക്കാന്‍ ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വായില്‍ തുണി തിരുകിക്കയറ്റി. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി അബോധാവസ്ഥയിലായപ്പോള്‍ സ്വകാര്യ ഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കുത്തി കയറ്റി പരുക്കേല്‍പ്പിക്കുകയായിരുന്നു. 24ന് പീഡന വിവരം സഹോദരനോട് വെളിപ്പെടുത്തിയ പെണ്‍കുട്ടി പിന്നീട് പരാതി നല്കാന് തയ്യാറാവുകയായിരുന്നു. നിര്‍ഭയ കേസില്‍ പ്രതികളുടെ വധ ശിക്ഷ നടപ്പാക്കുന്നത് അടുത്തുവരവെയാണ് രാജ്യത്തെ ഞെട്ടിച്ചു വീണ്ടും സമാനമായ ക്രൂരത.