ന്യൂദല്‍ഹി- വിമര്‍ശിക്കുന്നതിനു പകരം ഷാഹിന്‍ബാഗിലെ പ്രതിഷേധക്കാരുടെ പ്രശ്‌നങ്ങള്‍ അറിയാനും പരിഹരിക്കാനുമാണ് ആഭ്യന്തര മന്ത്രി അമിത് ഷാ തയാറാകേണ്ടതെന്ന് ദല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ.
ഷാഹിന്‍ബാഗില്ലാത്ത ദല്‍ഹി സൃഷ്ടിക്കാന്‍ താമരക്ക് വോട്ട് ചെയ്യണമെന്ന അമിത്ഷായുടെ അഭ്യര്‍ഥനക്കു പിന്നാലെയാണ് മനീഷ് സിസോദിയയുടെ രൂക്ഷ വിമര്‍ശം.
ദല്‍ഹിയിലെ ക്രമസമാധാന ചുമതലയും ഉത്തരവാദിത്തവും കേന്ദ്ര സര്‍ക്കാരിനാണ്. അതില്‍ എന്തെങ്കിലും പോരായ്മയുണ്ടെങ്കില്‍ ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഉത്തരം പറയേണ്ടത്. എന്നാല്‍ ദുഃഖകരമെന്ന് പറയട്ടെ അദ്ദേഹം ബൈനോക്കുലര്‍ വെച്ച് സിസിടിവി തിരയുന്നതിന്റെ തിരക്കിലാണ്-സിസോദിയ പറഞ്ഞു.