കൊല്‍ക്കത്ത- പ്രണയാഭ്യര്‍ഥന നിരസിച്ച 11കാരിയെ 13കാരന്‍ കുത്തിക്കൊന്നു. കൊല്‍ക്കത്തയിലെ സോനാര്‍പൂരിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
ആണ്‍കുട്ടിയേയും 22 കാരനായ യുവാവിനെയും കസ്റ്റഡിയിലെടുത്തതായി സോനാപൂര്‍ പൊലീസ് അറിയിച്ചു. സ്‌കൂളിലേക്ക് പോകുന്നവഴിയാണ് പെണ്‍കുട്ടി ആക്രമിക്കപ്പെട്ടത്. കത്തി ഉപയോഗിച്ച് പെണ്‍കുട്ടിയുടെ മുഖം വികൃതമാക്കിയിരുന്നു.സംഭവം പുറത്തറിഞ്ഞയുടനെ ഒരു കൂട്ടം ആളുകള്‍ പ്രതിയുടെ വീട് കൊള്ളയടിക്കുകയും പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് റോഡ് തടയുകയും ചെയ്തു. പ്രതിയായ ആണ്‍കുട്ടി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്.