തിരുവനന്തപുരം- പൗരത്വഭേദഗതിക്ക് എതിരായ കേരളം അടക്കമുള്ള സംസ്ഥാന സര്‍ക്കാരുകളുടെ പ്രമേയം രാഷ്ട്രീയ അഭിപ്രായം മാത്രമാണെന്ന് ശശി തരൂര്‍ എം.പി. പൗരത്വം അനുവദിക്കുന്നത് ഫെഡറല്‍ സര്‍ക്കാരാണ്. സംസ്ഥാനത്തിന് അതിന് സാധിക്കില്ല. പൗരത്വഭേദഗതി നടപ്പാക്കാനോ നടപ്പാക്കില്ലെന്നോ സംസ്ഥാനങ്ങള്‍ പറയുന്നതില്‍ അര്‍ത്ഥമില്ലെന്നും എംപി പറഞ്ഞു.
സംസ്ഥാനങ്ങള്‍ക്ക് പ്രമേയം പാസാക്കാം, അല്ലെങ്കില്‍ കോടതിയെ സമീപിക്കാം. പക്ഷെ പ്രായോഗികമായി അവര്‍ക്ക് എന്താണ് ചെയ്യാനാകുകയെന്നും ശശി തരൂര്‍ ചോദിച്ചു. എന്‍പിആറും എന്‍ആര്‍സിയും നടപ്പാക്കില്ലെന്ന് സംസ്ഥാനങ്ങള്‍ക്ക് പറയാം. എന്നാല്‍ പൗരത്വഭേദഗതി നടപ്പാക്കില്ലെന്ന് പറയാനാകില്ല. എന്‍ആര്‍സിയും എന്‍പിആറും ചെയ്യേണ്ടത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണെന്നും ശശി തരൂര്‍ എംപി പറഞ്ഞു.