പാട്‌ന- ദൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് പിന്തുണ നൽകാനുള്ള ജെ.ഡി.യു തീരുമാനത്തെ എതിർത്ത പാർട്ടിയുടെ മുതിർന്ന നേതാവ് പവൻ കുമാറിനെതിരെ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. പവൻ കുമാർ വർമ്മക്ക് അദ്ദേഹത്തിന് ഇഷ്ടമുള്ള പാർട്ടിയിൽ ചേരാമെന്നും എല്ലാ ആശംസകളും നേരുന്നതായും നിതീഷ് കുമാർ തിരിച്ചടിച്ചു. ബി.ജെ.പിക്ക് പിന്തുണ നൽകുന്നതിനെതിരെ ചൊവ്വാഴ്ചയാണ് പവൻ കുമാർ രംഗത്തെത്തിയത്.
ഒന്നിലധികം സന്ദർഭങ്ങളിൽ പവൻ കുമാർ ബി.ജെ.പി-ആർ.എസ്.എസ് ബന്ധത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്നും ഇതാണ് യഥാർത്ഥ കാഴ്ച്ചപ്പാടെങ്കിൽ ബിഹാറിന് പുറത്തേക്കും ബി.ജെ.പിയുമായുള്ള സഖ്യം തുടരുന്നതിന്റെ കാരണം തനിക്ക് മനസിലാക്കാൻ പറ്റുന്നില്ലെന്നുമായിരുന്നു പവൻ കുമാർ പറഞ്ഞത്. ബി.ജെ.പിയുടെ ദീർഘകാല സഖ്യകക്ഷിയായ അകാലിദൾ പോലും സഖ്യം പഞ്ചാബിന് പുറത്തേക്ക് വ്യാപിപ്പിച്ചിരുന്നില്ല. രാജ്യത്തിന്റെ സമാധാനം ബി.ജെ.പി തകർക്കാൻ ശ്രമിക്കുന്ന ഇക്കാലത്ത് ഒരിക്കലും ഇത്തരം സഖ്യവുമായി മുന്നോട്ടുപോകരുതെന്നും നിതീഷ് കുമാറിന് എഴുതിയ തുറന്ന കത്തിൽ പവൻ കുമാർ വ്യക്തമാക്കിയിരുന്നു.
This is the letter I have written to @NitishKumar today asking him how the JD(U) has formed an alliance with the BJP for the Delhi elections, given his own views on the BJP, and the massive national outrage against the divisive CAA-NPR-NRC scheme. pic.twitter.com/ErSynnuiYm
— Pavan K. Varma (@PavanK_Varma) January 21, 2020