ന്യൂദല്‍ഹി- ബലാത്സംഗം, ലൈംഗീക പീഡനം തുടങ്ങിയ കേസില്‍ കുറ്റം ചാര്‍ത്തപ്പെട്ടതിന് പിന്നാലെ ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്ത സ്വയം പ്രഖ്യാപിത ആള്‍ദൈവം നിത്യാന്ദയ്‌ക്കെതിരെ ഇന്റര്‍പോള്‍ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. നിത്യാനന്ദ എവിടെയാണെന്ന് കണ്ടെത്തുന്നതിനായി ഗുജറാത്ത് പോലീസിന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നത്. നിത്യാനന്ദയെ കണ്ടെത്തുന്നതിനായി ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്ത ഉടനെ ഗുജറാത്ത് പോലീസ് ഇന്റര്‍ പോളിന്റെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് പാലായനം ചെയ്ത ശേഷവും നിത്യാന്ദയുടെ വിചാത്രമായ അവകാശ വാദങ്ങളുമായുള്ള വീഡിയോകള്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിപ്പിച്ചിരുന്നു. കഴിഞ്ഞ മാസം ഇക്വഡോര്‍ നിത്യാനന്ദ അവിടെ ഉണ്ടെന്നുള്ള അവകാശവാദം നിഷേധിച്ചിരുന്നു. ഇക്വഡോര്‍ എംബസിയും നിത്യാനന്ദ രാജ്യം വിട്ടതായി അറിയിച്ചിരുന്നു. രാജ്യം സ്ഥാപിച്ചതായി പ്രഖ്യാപനം ഇക്വഡോറില്‍ നിന്ന് വാങ്ങിയ ദ്വീപില്‍ കൈലാസ എന്ന ഹിന്ദു രാജ്യം സ്ഥാപിച്ചതായി നിത്യാനന്ദ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഭൂമിയിലെ മഹത്തായ ഹിന്ദു രാജ്യം' എന്നാണ് കൈലാസയെ കുറിച്ച് നിത്യാനന്ദ വെബ്‌സൈറ്റില്‍ അവകാശപ്പെടുന്നത്. പ്രധാനമന്ത്രിയും മന്ത്രിസഭയുമെല്ലാമുള്ള പരമാധികാര റിപ്പബ്ലിക് ആണിതെന്നും നിത്യാനന്ദയുടെ ബെബ്‌സൈറ്റ് അവകാശപ്പെടുന്നുണ്ട്. രാജ്യത്ത് പ്രത്യേക കൊടിയും, രണ്ട് തരത്തിലുള്ള പാസ്‌പോര്‍ട്ടുമുണ്ട്. എന്നാണ് വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിരുന്നത്.