മുംബൈ- ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമില്‍ ചുരുങ്ങിയ കാലംകൊണ്ട് ഇന്ത്യക്കാരുടെ പ്രിയപ്പെട്ടതായി മാറിയ സംരംഭമാണ് ഊബര്‍ ഈറ്റ്‌സ്. കുറഞ്ഞ വിലനിലവാരവും മികച്ച ഡിസ്‌കൗണ്ടുകളും നല്‍കി നഗരങ്ങളിലെ മനുഷ്യര്‍ക്കിടയിലേക്ക് എളുപ്പം ചേക്കേറാന്‍ ഊബര്‍ ഈറ്റ്‌സിന് സാധിച്ചിരുന്നു. എന്നാല്‍ ഇനി മുതല്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി സ്‌പേസില്‍ ഊബര്‍ ഈറ്റ്‌സ് ഉണ്ടാകില്ല. കാരണം ഊബറ് ഈറ്റ്‌സിനെ വന്‍തുക മുടക്കി സ്വന്തമാക്കിയിരിക്കുകയാണ് മറ്റൊരു ഫുഡ് ഡെലിവറി ഭീമന്‍ സൊമാറ്റോ. ഇന്നലെ അര്‍ധരാത്രി നടന്ന ഇടപാടില്‍ 350 ബില്യണ്‍ ഡോളറിനാണ് ഊബര്‍ ഈറ്റ്‌സിനെ സൊമാറ്റോ സ്വന്തമാക്കിയത്. പുതിയ ഏറ്റെടുക്കലോടെ ഇന്ത്യന്‍ ഓണ്‍ലൈന്‍ ഭക്ഷ്യവിതരണ ആപ്പുകളില്‍ ഏറ്റവും വലിയ സംരംഭമാകാന്‍ സൊമാറ്റോയ്ക്ക് സാധിച്ചു.
9.9% ഓഹരി ഊബറിന് നല്‍കാനും ധാരണയായിട്ടുണ്ട്. ഇതേതുടര്‍ന്ന് സൊമാറ്റോയുടെ ഓഹരിപങ്കാളിത്തം 22.71% ആയി കുറയുമെന്ന് കമ്പനി ബിഎസ്ഇയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.41 നഗരങ്ങളിലാണ് നിലവില്‍ ഊബര്‍ ഈറ്റ്‌സ് പ്രവര്‍ത്തിക്കുന്നത്. ഇന്ത്യയിലെ ഡെലിവറി പങ്കാളികളും ഊബര്‍ ഈറ്റ്‌സ് ഉപയോക്താക്കളും സൊമാറ്റോ പ്ലാറ്റ്‌ഫോമിലേക്ക് മാറ്റി നിലനിര്‍ത്തുമെന്നും കമ്പനി വ്യക്തമാക്കി.അലിബാബയുടെ അഫിലിയേറ്റായ നിലവിലുള്ള നിക്ഷേപകനായ ആന്റ് ഫിനാന്‍ഷ്യല്‍യില്‍ നിന്ന് സൊമാറ്റോ 150 മില്യണ്‍ ഡോളര്‍ ധനസഹായം 3 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ സമാഹരിച്ചതിന് ശേഷമാണ് കരാര്‍ വന്നതെന്ന് പിടിഐ റിപ്പോര്‍ട്ടില്‍ പറയുന്നു.