Sorry, you need to enable JavaScript to visit this website.

ഈക്കോയുടെ  ബി.എസ് 6 വേരിയന്റ്  ഉടൻ പുറത്തിറങ്ങും

മാരുതി സുസുകി വാൻ ശ്രേണിയിൽപെട്ട ഈക്കോയുടെ ബി.എസ് 6 വേരിയന്റ് ഉടൻ പുറത്തിറങ്ങും. സർക്കാർ നിശ്ചയിച്ച സമയ പരിധിക്കു മുൻപേയാണ് ഈക്കോയുടെ ബി.എസ് 6 വേരിയന്റ് പുറത്തിറക്കാൻ ലക്ഷ്യമിടുന്നത്. മാരുതി സുസുകിയിൽ നിന്നുള്ള ഒമ്പതാമത്തെ ബി.എസ് 6 വാഗ്ദാനമാണ് ഈക്കോ. കുറഞ്ഞ പരിപാലന ചെലവിൽ മികച്ച മൈലേജ് എന്നതാണ് ഈക്കോയുടെ പ്രത്യേകത. മികച്ച ഇൻ സെഗ്മെന്റ് കംഫർട്ട്, സ്‌പേസ്, പവർ എന്നിവയും ഈക്കോയുടെ സവിശേഷതകളാണ്. 16.11 കിലോമീറ്ററാണ് ഇന്ധനക്ഷമത. 1.2 ലിറ്റർ പെട്രോൾ ബി.എസ് 6 എൻജിനാണ് മാരുതി സുസുക്കി ഈക്കോയിൽ സജ്ജീകരിച്ചിരിക്കുന്നത്.

പെട്രോൾ വേരിയന്റിനൊപ്പം മാരുതി സുസുക്കി എസ്.സി.എൻ.ജി. സാങ്കേതിക വിദ്യയും ഈക്കോ വാഗ്ദാനം ചെയ്യുന്നു. ഡ്രൈവർ എയർബാഗ്, ഇ.ബി.ഡിയുള്ള എ.ബി.എസ്, റിവേഴ്‌സ് പാർക്കിങ് സെൻസറുകൾ, െ്രെഡവർകോെ്രെഡവർ സീറ്റ് ബെൽറ്റ് ഓർമപ്പെടുത്തൽ, ഹൈ സ്പീഡ് അലേർട്ട് സിസ്റ്റം എന്നിവയും ഈക്കോയുടെ പ്രത്യേകതകളാണ്. 
2019 ൽ ഈക്കോയുടെ മൊത്തം വിൽപന ആദ്യമായി 1 ലക്ഷം യൂനിറ്റ് കടന്നു. ഇത് 2018 ലെ മൊത്തം വിൽപനയെ അപേക്ഷിച്ച് 36 ശതമാനം കൂടുതലാണ്. 

 

Latest News