മുംബൈ- പൗരത്വഭേദഗതിക്ക് എതിരെ മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സഖ്യ സര്‍ക്കാര്‍ പ്രമേയം പാസാക്കിയേക്കുമെന്ന് സൂചന.ശിവസേന മുഖ്യകക്ഷിയായ സര്‍ക്കാരാണ് നിയമസഭയില്‍ പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. കോണ്‍ഗ്രസ് വക്താവ് രാജു വാഗ്മാരെയാണ് ഇക്കാര്യം പങ്കുവെച്ചത്. കേരളത്തിനും പഞ്ചാബിന്റെയും ചുവടുപിടിച്ച് നിയമസഭാ പ്രമേയം അവതരിപ്പിക്കുമെന്നാണ് അദേഹം അറിയിച്ചത്. തങ്ങളുടെ മുതിര്‍ന്ന പാര്‍ട്ടിനേതാവ് ബാലാസഹേബ് തോരട്ടും പൗരത്വഭേദഗതിക്ക് എതിരെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.
ശിവസേനാ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും പൗരത്വഭേദഗതിക്ക് എതിരാണ്.അതുകൊണ്ട് തന്നെ പൗരത്വഭേദഗതിക്ക് എതിരെ നിയമസഭയില്‍ പ്രമേയം പാസാക്കുന്ന കാര്യം പരിഗണിക്കുന്നുണ്ടെന്നും അദേഹം പറഞ്ഞു. തങ്ങളുടെ മുതിര്‍ന്ന നേതാക്കള്‍ യോഗം ചേര്‍ന്ന് ഇക്കാര്യം തീരുമാനിക്കുമെന്നാണ് കരുതുന്നത്. അങ്ങിനെയെങ്കില്‍ പൗരത്വഭേദഗതിക്ക് എതിരെ നിയമസഭാ പ്രമേയം പാസാക്കുന്ന മൂന്നാമത്തെ സര്‍ക്കാരാകും മഹാരാഷ്ട്രയെന്നും രാജു വാഗ്മരെ കൂട്ടിച്ചേര്‍ത്തു.