തെലങ്കാന- മുസ്ലിംജനസംഖ്യാ പെരുപ്പമല്ല രാജ്യംനേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നം തൊഴിലില്ലായ്മയാണെന്ന് എഐഎംഐഎം പ്രസിഡന്റ് അസസുദ്ധീന്‍ ഉവൈസി എംപി. ഒരു കുടുംബത്തിന് രണ്ട് കുട്ടികള്‍ എന്ന നയമാണ് വേണ്ടതെന്ന ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവതിന്റെ പ്രസ്താവനക്ക് മറുപടിയുകയായിരുന്നു അദേഹം.അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കാന്‍ പിന്തുണ എന്ന ആര്‍എസ്എസിന്റെ പരിപാടിയിലാണ് മുസ്ലിം ജനസംഖ്യ കുറയ്ക്കണമെന്നും ഒരു ദമ്പതികള്‍ക്ക് രണ്ട് കുട്ടി നയം നടപ്പാക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടത്.
'നിങ്ങളെ കുറിച്ച് ആലോചിക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നു. തനിക്ക് രണ്ടില്‍കൂടുതല്‍ മക്കളുണ്ട്. അതുപോലെ ബിജെപിനേതാക്കള്‍ക്കും. മുസ്ലിം ജനസംഖ്യ കുറയ്ക്കണമെന്ന പദ്ധതി എപ്പോഴും ബിജെപി മുമ്പോട്ട് വെക്കാറുണ്ട്.
ഈ രാജ്യത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നം തൊഴിലില്ലായ്മയാണ്, ജനസംഖ്യയല്ല,' ഒവൈസി പറഞ്ഞു തെലങ്കാന മുനിസിപ്പല്‍ തിരഞ്ഞെടുപ്പിന് മുന്നോടിയായി നിസാമാബാദില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു. എന്നാല്‍ ഈ രാജ്യത്ത് എത്ര യുവാക്കള്‍ക്ക് ജോലി ലഭിച്ചിട്ടുണ്ടെന്ന് മോഹന്‍ഭാഗവതിന് പറയാമോ? തൊഴിലില്ലായ്മ കാരണം 2018ല്‍ ഒരു ദിവസം മാത്രം ജീവനൊടുക്കിയത് 36 യുവാക്കളാണെന്നും മോദി സര്‍ക്കാരിനെ അദേഹം കുറ്റപ്പെടുത്തി. ഇന്ന് ഇന്ത്യയില്‍ കാണുന്ന ജനസംഖ്യാപരമായ വിഹിതം വേറെയൊരു രാജ്യത്തും കാണാന്‍ സാധിക്കില്ല. അഞ്ച് വര്‍ഷത്തിനിടെ നിങ്ങള്‍ക്ക് ആര്‍ക്കും ജോലി നല്‍കാന്‍ സാധിച്ചില്ല.അതുകൊണ്ടാണ് ആര്‍എസ്എസ് രണ്ട് കുട്ടി നയം കൊണ്ടുവരാന്‍ നിര്‍ബന്ധിക്കുന്നത്.ഇന്ത്യന്‍ ജനസംഖ്യയുടെ അറുപത് ശതമാനവും നാല്‍പത് വയസിന് താഴെയുള്ളവരാണെന്നും അദേഹം പറഞ്ഞു.