കോഴിക്കോട്-മലയാള സിനിമയില്‍ നിന്നു 10 വര്‍ഷം താന്‍ പുറത്തുനില്‍ക്കാന്‍ കാരണക്കാരന്‍ ദിലീപാണെന്നു സംവിധായകന്‍ വിനയന്‍ . സിനിമയില്‍ നിന്നു തന്നെ പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നു. പ്രേംനസീര്‍ സാംസ്‌കാരിക സമിതിയും കണ്ണൂരിലെ എയറോസിസ് കോളജും ചേര്‍ന്നു ഏര്‍പ്പെടുത്തിയ പ്രേംനസീര്‍ ചലച്ചിത്ര രത്‌നം അവാര്‍ഡ് ഏറ്റുവാങ്ങി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. താന്‍ മാക്ടയുടെ നേതൃത്വത്തിലുണ്ടായിരുന്ന കാലത്ത് 40 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങിയിട്ട് ഒരു സംവിധായകന്റെ സിനിമയില്‍ അഭിനയിക്കാന്‍ തയാറാകാതിരുന്നപ്പോള്‍ അതു ശരിയല്ലെന്നു കര്‍ശനമായി പറഞ്ഞു. മലയാള സിനിമ വ്യവസായത്തില്‍ നിന്നു തന്നെ പുറത്താക്കുമെന്നായിരുന്നു നടന്‍ ദിലീപ് പറഞ്ഞത് എന്നും വിനയന്‍ പറഞ്ഞു. അതിന്റെ തുടര്‍ച്ചയായിരുന്നു തനിക്കെതിരെയുള്ള വിലക്കെന്നും വിനയന്‍ പറഞ്ഞു. 10 വര്‍ഷത്തെ നിയമ പോരാട്ടത്തിനു ശേഷം അനുകൂല വിധി സമ്പാദിച്ചതിനു ശേഷമാണ് ചലച്ചിത്ര സംഘടനകളുടെ വിലക്ക് മറികടന്നു വീണ്ടും സിനിമ ചെയ്തതെന്നും എന്നാല്‍ അപ്പോഴേക്കും 10 വര്‍ഷങ്ങളാണ് തനിക്ക് നഷ്ടപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.