മോസ്കോ-പതിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗര്‍ഭം ധരിച്ചു. പത്ത് വയസ്സുള്ള ആണ്‍കുട്ടിയാണ് വയറ്റിലുള്ള കുഞ്ഞിന്റെ പിതാവെന്നാണ് റഷ്യയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. സൈബീരിയയിലെ ക്രാസ്നോയാര്‍സ്ക് പ്രവിശ്യയിലെ വിവിധ സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ ചെറിയ പ്രായം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നുവെന്നാണ് വിവരം. ഗര്‍ഭിണിയായ പതിമൂന്നുകാരി കുഞ്ഞിനെ വളര്‍ത്താന്‍ തന്നെയാണ് ഉദ്ദേശിക്കുന്നതെന്ന് ടിബികെ റിപ്പോര്‍ട്ട് ചെയ്തു. അവളുടെ കുടുംബം ഈ നീക്കത്തിന് പിന്തുണ നല്‍കുന്നുണ്ട്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുന്നതായി പെണ്‍കുട്ടിയുടെ സ്കൂള്‍ അധികൃതരും വ്യക്തമാക്കി. പോലീസ് വാര്‍ത്താക്കുറിപ്പിലാണ് വിശദവിവരങ്ങള്‍ പുറത്തുവന്നത്. '2020 ജനുവരി 13നാണ് സെലെസ്നോഗോര്സ്ക് നഗരത്തിലെ ഫെഡറല്‍ സ്റ്റേറ്റ് ബജറ്റ് ഹെല്‍ത്ത്കെയര്‍ ഇന്‍സ്റ്റിറ്റിയൂഷനിലെ ഡോക്ടര്‍മാര്‍ ഒരു 13 വയസ്സുള്ള സ്കൂള്‍ പെണ്‍കുട്ടി ഗര്‍ഭം ധരിച്ച വിവരം പോലീസില്‍ അറിയിച്ചത്. റഷ്യന്‍ ഫെഡറേഷന് ഇന്‍വെസ്റ്റിഗേറ്റീവ് കമ്മിറ്റിയും, ഖകാസിയ റിപബ്ലിക്കും അന്വേഷണം ആരംഭിച്ചിട്ടുണ്ട്- പോലീസ് വ്യക്തമാക്കി. ആണ്‍കുട്ടിയുടെ വിശദവിവരങ്ങള്‍ ലഭ്യമായിട്ടില്ലെങ്കിലും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഇരുവരും 'വിവാഹിതര്‍' എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആണ്‍കുട്ടി തന്നെയാണോ പിതാവെന്ന സംശയമാണ് പ്രാദേശിക പീഡിയാട്രീഷ്യന്‍ ഉയര്‍ത്തുന്നത്. പരിശോധനയില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.