ബംഗളുരു- ആറ് എസ്ഡിപിഐ പ്രവര്‍ത്തകരെ ബെംഗളുരു പോലീസ് അറസ്റ്റ് ചെയ്തു. ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വരുണ്‍ ഭൂപാലത്തിനെ അക്രമിച്ചുവെന്ന് ആരോപിച്ചാണ് അറസ്റ്റ്. ഡിസംബര്‍ 22ന് നടന്ന 'ഇന്ത്യ വിത്ത് സിഎഎ റാലി'യില്‍ പങ്കെടുക്കുന്നതിനിടെയാണ് അക്രമമെന്നാണ് ആരോപണം. റാലിയില്‍ വെച്ച് ഹിന്ദുത്വ നേതാക്കളെ കൊല്ലാന്‍ എസ്ഡിപിഐ പ്രവര്‍ത്തകര്‍ ആസൂത്രണം ചെയ്തിരുന്നതായി സിറ്റി പോലീസ് കമ്മീഷണര്‍ ഭാസ്‌കര്‍ റാവു പറഞ്ഞു.
എന്നാല്‍ വന്‍ പോലീസ് സാന്നിധ്യമുള്ളതിനാലാണ് കൊലപാതകം ഒഴിവായത്. തുടര്‍ന്ന് വരുണ്‍ ഭൂപാലത്തിനെ വീട്ടിലേക്ക് മടങ്ങിപ്പോകവെ കലാശിപ്പാളയത്തില്‍ വെച്ച് അക്രമിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.
റാലിയില്‍ ബെംഗളൂരു സൗത്ത് ബിജെപി എംപി തേജസ്വി സൂര്യയും യുവ ബ്രിഗേഡ് സ്ഥാപകനും ബിജെപി അനുഭാവിയുമായ ചക്രവര്‍ത്തി സുലിബെലെ എന്നിവരും പങ്കെടുത്തിരുന്നു.