ന്യൂദല്‍ഹി- ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ദല്‍ഹി ജുമാ മസ്ജിദിലെത്തി. പള്ളിയുടെ മുമ്പില്‍ വന്‍ജനസാന്നിധ്യത്തില്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. ജാമ്യവ്യവസ്ഥ അനുസരിച്ച് ദല്‍ഹി വിട്ടുപോകാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കേയാണ് അദേഹം ജുമാ മസ്ജി
ദ് സന്ദര്‍ശിച്ചത്. ആയിരക്കണക്കിനാളുകളാണ് ജമാ മസ്ജിദിന് മുമ്പില്‍ ചന്ദ്രശേഖര്‍ ആസാദിനെ കാണാനെത്തിയിരിക്കുന്നത്.
രാത്രി ഒമ്പത് മണിവരെയാണ് ദല്‍ഹിയില്‍ തങ്ങാനുള്ള സമയം. ഈ സമയപരിധിയില്‍ ബംഗ്ലാ സാഹിബ് ഗുരുദ്വാരയും ചര്‍ച്ചും സന്ദര്‍ശിക്കാനും പദ്ധതിയുണ്ട്. പൗരത്വഭേദഗതി പ്രതിഷേധത്തെ തുടര്‍ന്ന് ചന്ദ്രശേഖര്‍ ആസാദിനെ ഡിസംബര്‍ 21നാണ് പോലീസ് അറസ്റ്റ് ചെയ്ത് തടവിലാക്കിയത്.ഇന്നലെയാണ് അദേഹം ജാമ്യം നേടി ജയില്‍മോചിതനായത്.