മുംബൈ- മലയാളി കുടുംബങ്ങളുടെ പ്രിയപ്പെട്ട പ്രഭാതഭക്ഷണം തന്നെയാണ് തന്റെ ആരോഗ്യ രഹസ്യമെന്ന് തുറന്നുപറഞ്ഞ് ബോളിവുഡ് സുന്ദരി കത്രീന കൈഫ്. തനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പ്രഭാതഭക്ഷണങ്ങളില്‍ ഒന്നാണ് ഇഡ്‌ലിയും ചട്‌നിയും എന്നാണ് കത്രീന ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ പങ്കുവെച്ചിരിക്കുന്നത്.
ലളിതമായി എന്തെങ്കിലും കഴിക്കാനാണ് തനിക്ക് ഇഷ്ടമെന്നും അരിയാഹാരം കഴിക്കുന്നതിന് തനിക്ക് പേടിയില്ലെന്നും കത്രീന പറയുന്നു. അതുകൊണ്ടു തന്നെ താന്‍ ഇഡ്‌ലിയും ചട്‌നിയുമാണ് ദിവസവും കഴിക്കുന്നതെന്ന് കത്രീന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിട്ടുണ്ട്. ഇഡ്ഡലിക്കൊപ്പം ചട്‌നി കഴിക്കുന്നതാണ് കൂടുതല്‍ താത്പര്യം. മൂന്ന് ചട്‌നികളാണ് പൊതുവേ ഇഡ്ഡലിക്കൊപ്പം താന്‍ കഴിക്കാറെന്ന് കത്രീന പറഞ്ഞു. ചീര ചട്‌നി, തക്കാളി ബീട്‌റൂട്ട് ചട്‌നി, തേങ്ങയരച്ച ചട്‌നി എന്നിവയാണ് താന്‍ കഴിക്കാറെന്ന് കത്രീന പറഞ്ഞു. തന്റെ മൂഡ് അനുസരിച്ച് സാമ്പാറും രസവും ഇഡ്‌ലിക്കൊപ്പം കഴിക്കാറുണ്ടെന്നും കത്രീന കുറിച്ചിട്ടുണ്ട്