ജീപ്പ് കോമ്പസിന്റെ ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ വിപണിയില്‍ അവതരിപ്പിച്ച് കമ്പനി. ലിമിറ്റഡ് പ്ലസ്, ലോഞ്ചിറ്റിയൂഡ് വേരിയേഷനില്‍ ഈ മോഡല്‍ ഇനിമുതല്‍ ലഭ്യമാകും.ജീപ്പ് കോമ്പസ് 4*4 ലേംഗിറ്റിയൂഡ് ഡീസല്‍ ഓട്ടോമാറ്റിക്, ലിമിറ്റഡ് പ്ലസ് ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍ക്ക് യഥാക്രമം 21.96 ലക്ഷവും 24.99 ലക്ഷം രൂപയുമാണ് എക്‌സ്‌ഷോറൂം വില
സവിശേഷതകള്‍
പുതിയ മോഡലിന് 2.0 ലിറ്റര്‍ശേഷിയുള്ള ടര്‍ബോ -ഡീസല്‍ എഞ്ചിനാണ് ഉള്ളത്. നിലവിലുള്ള മോഡലിന്റെ എഞ്ചിനെ ബിഎസ് 6 മാനദണ്ഡം അനുസരിച്ച് പരിഷ്‌കരിച്ചെടുത്തതാണിത്.350 എന്‍എം ടോര്‍ക്കും 173 ബിഎച്ച്പി കരുത്തും സവിശേഷതയാണ്. ഒന്‍പത് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമായി എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നു. ഓള്‍ വീല്‍ ഡ്രൈവ് സംവിധാനവും പുതിയ കോമ്പസിലുണ്ട്.
ലോഞ്ചിറ്റിയൂഡ് ഡീസല്‍ ഓട്ടോമാറ്റിക് പതിപ്പ്
ക്രൂയിസ് കണ്‍ട്രോള്‍ ,ഡൈനാമിക് മാര്‍ഗനിര്‍ദേശങ്ങളുള്ള പിന്‍ പാര്‍ക്കിങ് ക്യാമറയുണ്ട്. ടച്ച്‌സ്‌ക്രീനോടു കൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന് 7.0 ഇഞ്ചാണ് വിസ്താരം. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍,പുഷ്ബട്ടണ്‍ സ്റ്റാര്‍ട്ട് എന്നിവയും സവിശേഷതയാണ്. നാല് മോഡുകളുള്ള സെലക്്ട്‌റൈന്‍ awd സംവിധാനവും ഒരുക്കിയിട്ടുണ്ട് കമ്പനി.
ലിമിറ്റഡ് പ്ലസ് മോഡല്‍
ക്രൂയിസ് കണ്‍ട്രോളര്‍,ഡ്യുവല്‍-പാന്‍ പനോരമിക് സണ്‍റൂഫ്,8.4 ഇഞ്ച് ടച്ച് സ്‌ക്രീനോടുകൂടിയ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം,എട്ടുവിധത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്,ഓട്ടോമാറ്റിക് ഹെഡ്‌ലാമ്പുകള്‍,റെയിന്‍ സെന്‍സിങ് വൈപ്പറുകള്‍,ഓട്ടോമാറ്റിക് ഐആര്‍വിഎം,ആറ് എയര്‍ബാഗുകളും ഈ മോഡലില്‍ കമ്പനി ഒരുക്കിയിട്ടുണ്ട്.
പുതിയ മോഡലിന്റെ ബേസ് വേരിയേഷനും പരിഷ്‌കരിച്ച പതിപ്പും ഉടന്‍ വിപണിയില്‍ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു.