കൊല്‍ക്കത്ത- പറക്കും തളികകള്‍ രാമായണ കാലത്തും ഉണ്ടായിരുന്നുവെന്നും മഹാഭാരതത്തിലെ അര്‍ുജനന്റെ അസ്ത്രങ്ങള്‍ക്ക് ആണവ ശക്തിയുണ്ടായിരുന്നുവെന്നും പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ ജഗ്ദീപ് ധന്‍ഖാര്‍.
ഇതൊന്നും ഇരുപതാം നൂറ്റാണ്ടില്‍ നടന്നതല്ലെന്നും രാമായണത്തിന്റെ കാലഘട്ടത്തിലായിരുന്നുവെന്നും ഓര്‍ക്കണമെന്ന് അദ്ദേഹം കൊല്‍ക്കത്തയില്‍ ഒരു പരിപാടിയില്‍ പറഞ്ഞു.
മഹാഭാരതയുദ്ധം മൊത്തത്തില്‍ സഞ്ജയന്‍ ധൃതരാഷ്ട്രര്‍ക്ക് നേരിട്ട് വിവരിക്കുകയാണെന്നും ടി.വിയിലല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. അര്‍ജുനന്റെ അസ്ത്രങ്ങളിലെല്ലാം ആണവ ശക്തിയുണ്ടായിരുന്നു- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.