ന്യൂദല്‍ഹി- അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഫെബ്രുവരി അവസാനം ഇന്ത്യ സന്ദര്‍ശിക്കുമെന്ന് സൂചന. ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഒരുക്കങ്ങള്‍ക്കായി യു.എസ് സുരക്ഷാ, ലോജിസ്റ്റിക്്‌സ് സംഘങ്ങള്‍ ഈയാഴ്ച ദല്‍ഹിയില്‍ എത്തുമെന്ന് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ വര്‍ഷം റിപ്പബ്ലിക് ദിന പരേഡില്‍ മുഖ്യാതിഥിയാകാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ക്ഷണം ട്രംപ് നിരസിച്ചിരുന്നു.
മോഡിയുടെ പുതിയ ക്ഷണം ഈ മാസം ഏഴിനു ഇരുനേതാക്കളും നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ ചര്‍ച്ച ചെയ്തിരുന്നു. നവംബറില്‍ യു.എസ് തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഫെബ്രുവരി അവസാനം സന്ദര്‍ശനത്തിനുളള ഒരുക്കങ്ങളാണ് ആരംഭിച്ചിരിക്കുന്നത്.