ന്യൂദല്‍ഹി- പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയര്‍ന്നു. രാജ്യത്ത് ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഡിസംബറില്‍ 7.35 ശതമാനത്തിലെത്തി. 2014-ജൂലൈക്കു ശേഷം ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പ നിരക്കാണിത്. 7.39 ശതമാനമായിരുന്നു 2014 ജൂലൈയിലുണ്ടായിരുന്നത്.
പച്ചക്കറി ഉള്‍പ്പടെയുള്ള ഭക്ഷ്യോല്‍പന്നങ്ങളുടെ വിലവര്‍ധനാണ് പണപ്പെരുപ്പത്തിന് കാരണം. വിലക്കയറ്റം നവംബറിലുണ്ടായിരുന്ന 10.01 ശതമാനത്തില്‍ നിന്ന് 14.12 ശതമാനത്തിലേക്ക് ഉയര്‍ന്നു.