കൊച്ചി- പ്രണയത്തിലാണെന്ന സൂചന നല്കി യുവനടി നൂറിന് ഷെരീഫ്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പോസ്റ്റിലാണ് താരം ഇക്കാര്യം തുറന്നു പറഞ്ഞത്. നൂറിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്. നിരവധി പേര് നൂറിന് ആശംസകളുമായി രംഗത്തെത്തി. കൈകള്‍ കോര്‍ത്തുള്ള ഒരു ചിത്രമാണ് നൂറില്‍ പങ്കുവച്ചത്. ഇതിന് താഴെ നൂറിന് കുറിച്ചത് ഇങ്ങനെ. 'എന്റെ ജീവിതത്തില്‍ നീയുള്ളതിനാല്‍ ഒരുപാട് സന്തോഷിക്കുന്നു. ലോകത്തോട് നമ്മളെക്കുറിച്ച് വിളിച്ചു പറയുന്നതിന്റെ ആവേശത്തിലാണ് ഞാന്‍'. നൂറിന്റെ പോസ്റ്റ് ഒരു ലക്ഷത്തിലധികം പേര് ലൈക്ക് ചെയ്തു. ആയിരത്തി നാനൂറോളം പേര് പ്രതികരണവുമായി എത്തി. അതേസമയം, ആരുമായിട്ടാണ് പ്രണയത്തിലെന്ന കാര്യം നൂറിന് വ്യക്തമാക്കിയിട്ടില്ല. ചിത്രത്തിന് താഴെ കമ്മിറ്റഡായോ എന്ന് കമന്റിട്ട അഞ്ജലി അമീറിന് സ്മൈലിയാണ് നൂറിന് മറുപടിയായി നല്‍കിയത്. നടി നേഹ സക്സേനയും ഇരുവര്‍ക്കും ആശംസകളുമായി രംഗത്തെത്തി.