മുംബൈ- ബ്രിട്ടീഷ് എയര്‍വേസില്‍ ഇനി യാത്രയില്ലെന്നു ബോളിവുഡ് നടി സോനം കപൂര്‍. ഒരു മാസത്തിനിടെ രണ്ടുതവണയും ലഗേജ് നഷ്ടമായതിനെ തുടര്‍ന്ന് രോഷാകുലയായാണ് താരത്തിന്റെ പ്രതികരണം. ഒരു മാസത്തിനിടെ മൂന്ന് തവണ ബ്രിട്ടീഷ് എയര്‍വേസ് ഉപയോഗിച്ചുവെന്നും ഇതില്‍ രണ്ടു തവണയും ലഗേജ് നഷ്ടമായെന്നുമാണ് സോനം കപൂറിന്റെ ട്വീറ്റ്.
താന്‍ പാഠം പഠിച്ചുവെന്നും ഇനി ബ്രിട്ടീഷ് എയര്‍വേസ് ഉപയോഗിക്കില്ലെന്നും സോനം ട്വിറ്ററിലൂടെ അറിയിച്ചു. ബ്രിട്ടീഷ് എയര്‍വേസിനെ ടാഗ് ചെയ്താണ് സോനം തന്റെ രോഷം പ്രകടിപ്പിച്ചത്.
യാത്രയ്ക്കിടെ സോനം കപൂറിന് നേരിട്ട അസൗകര്യത്തില്‍ ബ്രിട്ടീഷ് എയര്‍വേസ് ഖേദം പ്രകടിപ്പിച്ചു. നഷ്ടപ്പെട്ട ലഗേജ് കണ്ടെത്താനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചുവെന്നും എയര്‍വേസ് പറഞ്ഞു. യാത്ര കഴിഞ്ഞ് മണിക്കൂറൂകള്‍ കഴിഞ്ഞിട്ടും ലഗേജ് ലഭിക്കാതിരിക്കുന്നത് യാത്രക്കാര്‍ക്ക് ഉണ്ടാക്കുന്ന അസൗകര്യങ്ങള്‍ വലുതാണെന്നും ഇത്തരം വീഴ്ച്ചകള്‍ ഗൗരവതരമാണെന്നും സോനം ബ്രിട്ടീഷ് എയര്‍വേസ് അധികൃതര്‍ അറിയിച്ചു.
ബ്രിട്ടീഷ് എയര്‍വേസിന്റെ ആഭ്യന്തര വിമാന സര്‍വ്വീസിനിടെയാണ് സോനം കപൂറിന്റെ ലഗേജ് നഷ്ടമായത്. ദുല്‍ഖര്‍ സല്‍മാനോടൊപ്പം ദ സോയ ഫാക്ടര്‍ എന്ന ചിത്രത്തിലാണ് സോനം അവസാനമായി അഭിനയിച്ചത്.