ന്യൂയോര്‍ക്ക്- ഗ്രൂപ്പ് കോണ്‍വര്‍സേഷന്‍ സംവിധാനം ട്വിറ്ററിലും ഉടനെ ലഭ്യമാകും. അതിനുള്ള പദ്ധതികള്‍ അണിയറയില്‍ തയ്യാറാവുകയാണ്. ലാസ് വെഗാസില്‍ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക് ഷോയുടെ ഭാഗമായാണ് ട്വിറ്റര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഒരു വിഭാഗം ആളുകള്‍ക്ക് ചര്‍ച്ചയില്‍ പങ്കെടുക്കാനും മറ്റുള്ളവര്‍ക്ക് ആ ചര്‍ച്ച വീക്ഷിക്കാനും അവസരമൊരുക്കുന്ന രീതിയിലായിരിക്കും ട്വിറ്ററിലെ ഗ്രൂപ്പ് കോണ്‍വര്‍സേഷന്‍ സംവിധാനം ഒരുക്കുന്നത്.
മിക്കവാറും ഈ വര്‍ഷം തന്നെ അവ ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ നിന്നും ലഭിക്കുന്ന സൂചന. ട്വീറ്റ് ചെയ്യുന്നയാള്‍ക്ക് ആ ട്വീറ്റില്‍ ആര്‍ക്കെല്ലാം പ്രതികരിക്കാം എന്ന് നിശ്ചയിക്കാം. മറ്റാര്‍ക്കും ട്വീറ്റിന് കീഴില്‍ പ്രതികരിക്കാനാവില്ല. ഒരു ട്വീറ്റിന് കീഴില്‍ അനേകായിരം പേര്‍ കമന്റ് ചെയ്യുന്നത് അത്ര സുഖകരമായിരിക്കില്ല. അനാവശ്യമായ പല അഭിപ്രായ പ്രകടനങ്ങളും അതിന് കീഴില്‍ വന്നേക്കാം. ഇതൊഴിവാക്കാനായി പുതിയ ത്രെഡിംഗ് ഇന്റര്‍ഫെയ്‌സ് പരീക്ഷിക്കാനുള്ള ശ്രമവും ട്വിറ്റര്‍ നടത്തുന്നുണ്ടെന്ന് ട്വിറ്റര്‍ പ്രൊഡക്ട് ടീമംഗമായ സൂസന്‍ ഷെയ് പറഞ്ഞു.