ന്യൂദൽഹി- കേന്ദ്ര ബജറ്റിന് മുന്നോടിയായി വിളിച്ചു ചേർത്ത സാമ്പത്തിക വിദഗ്ദരുടെ യോഗത്തിൽ കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമനില്ല. പ്രധാനമന്ത്രി നരേന്ദ്രമോഡി, ആഭ്യന്തരമന്ത്രി അമിത് ഷാ, ഗതാഗത മന്ത്രി നിതിൻ ഗഡ്കരി, നിതി ആയോഗ് വൈസ് ചെയർപേഴ്സൺ രാജീവ് കുമാർ, സി.ഇ.ഒ അമിതാഭ് കാന്ത് എന്നിവരും നിരവധി സാമ്പത്തിക വിദഗ്ദരും യോഗത്തിനുണ്ടായിരുന്നു. ധനമന്ത്രി എവിടെ എന്ന ചോദ്യം ഉന്നയിച്ച് ശശി തരൂർ എം.പി അടക്കം നിരവധി പേർ രംഗത്തെത്തി. ബജറ്റിന് മുന്നോടിയായാണ് യോഗം വിളിച്ചിരുന്നത്. അതേസമയം, യോഗം നടക്കുന്ന സമയത്ത് ബി.ജെ.പി ആസ്ഥാനത്ത് പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കുകയായിരുന്നു നിർമല സീതാരാമൻ.