കൊച്ചി- മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരുടെ സഹോദരന്‍ മധു വാര്യരും മലയാള സിനിമയ്ക്ക് സുപരിചിതനാണ്. എന്നാല്‍ മധുവിന് സിനിമയില്‍ വേണ്ടത്ര സ്വീകാര്യത ഉണ്ടാക്കിയെടുക്കാന്‍ കഴിഞ്ഞില്ല. സഹോദരന്‍ അനുഭവിച്ച കഷ്ടപ്പാടുകളെ കുറിച്ചും തുറന്ന് പറയുകയാണ് മഞ്ജു. ചേട്ടന്‍ ഒരുപാട് വര്‍ഷമായി സിനിമയുടെ പിന്നാലെയാണ്. ഉണ്ടായിരുന്ന ജോലി ഉപേക്ഷിച്ചതു തന്നെ സിനിമ ചെയ്യാനായിരുന്നു. അത്രമാത്രം സിനിമയോട് ഇഷ്ടവും പാഷനുമാണ്. എന്നാല്‍ എങ്ങുമെത്താതെ സ്ട്രഗിള്‍ ചെയ്യുന്ന ചേട്ടനെ താന്‍ നേരിട്ടു കണ്ടിട്ടുണ്ടെന്നും ചേട്ടന്റെ പല പ്രോജക്ടും അവസാന ഘട്ടത്തില്‍ എത്തിയ ശേഷം നഷ്ടപ്പെടുന്നതും കണേണ്ടി വന്നു. ഇപ്പോള്‍ എല്ലാം ഒത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ചേട്ടന്‍ നന്നായി ചെയ്യണമേയെന്ന ആഗ്രഹമാണ് മനസിലുള്ളതെന്നും താരം പറഞ്ഞു.
ബിജു മേനോനും മഞ്ജുവുമാണ് മധുവിന്റെ ആദ്യ ചിത്രത്തില്‍ ജോഡിയാകുന്നത്. 'ചേട്ടന്റെ സിനിമയില്‍ ഞാനും ഭാഗമാണെന്നത് സന്തോഷം തരുന്നു. ബിജുവേട്ടനുമൊക്കെ കഥ കേട്ടശേഷമാണ് ചേട്ടന്‍ എന്നോടു പറയുന്നതെന്നു തോന്നുന്നു. ആ സിനിമയുടെ പല ഘട്ടങ്ങളും കഴിഞ്ഞ ശേഷമാണ് ഞാന്‍ കഥ കേള്‍ക്കുന്നത്.' മഞ്ജു വെളിപ്പെടുത്തി