Sorry, you need to enable JavaScript to visit this website.

'60 കുട്ടികള്‍ക്ക് പൗരത്വമില്ല,മാതാപിതാക്കള്‍ പൗരന്മാര്‍'; കോര്‍ഡിനേറ്ററുടെ പ്രസ്താവനയില്‍ അസം സര്‍ക്കാരിന് നോട്ടീസയച്ച് സുപ്രിംകോടതി


എന്‍ആര്‍സിയുടെ സംസ്ഥാന കോര്‍ഡിനേറ്റര്‍ സാമുദായിക പ്രസ്താവനകള്‍ നടത്തുന്നുവെന്ന് ആരോപിച്ച് സുപ്രിം കോടതി അസം സര്‍ക്കാരിനോട് വിശദീകരണം തേടി. 'അറുപതോളം കുട്ടികളെ എന്‍ആര്‍സിയിലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും പക്ഷെ അവരുടെ മാതാപിതാക്കള്‍ക്ക് എന്‍ആര്‍സിയിലൂടെ പൗരത്വം അനുവദിച്ചിട്ടുണ്ടെന്നും' സംസ്ഥാന കോര്‍ഡിനേറ്റര്‍ പ്രസ്താവന നടത്തിയിരുന്നു. ഇതാണ് കോടതിയുടെ വിമര്‍ശനത്തിന് കാരണം. വരുന്ന നാലാഴ്ച്ചക്കകം അസം സര്‍ക്കാരിനോട് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു.

അതേസമയം ഇത്തരം കുട്ടികളെ മാതാപിതാക്കളില്‍ നിന്ന് വേര്‍പ്പെടുത്തില്ലെന്ന് കേന്ദ്രത്തിനും അസം സര്‍ക്കാരിനും വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ കെ കെ വേണുഗോപാലും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയും കോടതിയില്‍ അറിയിച്ചു. കോര്‍ഡിനേറ്ററുടെ പ്രസ്താവനക്ക് എതിരെ ഫയല്‍ ചെയ്ത പരാതികൡലാണ് കോടതിയുടെ ഇടപെടല്‍. എന്‍ആര്‍സി വഴി മാതാപിതാക്കള്‍ക്ക് പൗരത്വം ലഭിച്ച കുട്ടികളെ തടങ്കല്‍ കേന്ദ്രങ്ങളിലേക്ക് അയക്കാന്‍ പാടില്ലെന്ന് ബിആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
 

Latest News