Sorry, you need to enable JavaScript to visit this website.

പ്രധാനമന്ത്രി മോഡിയുടെ സുരക്ഷയ്ക്ക് ഇസ്രയേലി നായകള്‍

സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാ്ന്ധി വദ്ര എന്നിവര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും ഈ നായകളുടെ സുരക്ഷ ലഭിക്കും

ന്യൂദല്‍ഹി- പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ സുരക്ഷയ്ക്ക് കൂടുതല്‍ പല്ലും നഖവും നല്‍കുന്നതിന്റെ ഭാഗമായി ഇസ്രയേലില്‍ നിന്ന് പ്രത്യേക നായകളെ കൊണ്ടവന്നതായി ദി ടെലഗ്രാഫ് റിപ്പോര്‍ട്ട്. സ്‌ഫോടക വസ്തുക്കള്‍ മണത്തറിയാന്‍ പ്രത്യേക പരിശീലനം ലഭിച്ചവയും വേട്ട നായകളും ആക്രമി നായകളും ഉള്‍പ്പെടെ 30 നായകളെയാണ് ഇസ്രയേലില്‍ നിന്ന് എത്തിച്ചിരിക്കുന്നത്. പ്രധാമന്ത്രിയുടെയും വിവിഐപികളുടേയും സുരക്ഷാ ചുമതലയുള്ള സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പിന്റെ (എസ്.പി.ജി) ഭാഗമായിരിക്കും ഇവ.

embed

ലാബ്രഡോര്‍, ജര്‍മന്‍ ഷെപേഡ്, ബെല്‍ജിയന്‍ മലിനോയിസ് വിഭാഗങ്ങളില്‍പ്പെട്ട ഇവ ലോകത്തെ ലഭ്യമായ ഏറ്റവും മികച്ച സ്‌നിഫര്‍ നായകളാണെന്ന് മുതിര്‍ന്ന സുരക്ഷാ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് റിപ്പേര്‍ട്ട് പറയുന്നു. ഇസ്രയേല്‍ സൈന്യത്തിലെ ഏറ്റവും മകിച്ച ഡോഗ് സ്‌കോഡായ ഒകെറ്റ്‌സ് യൂണിറ്റിലുള്ളവയായിരുന്നു ഇവ. 10 വര്‍ഷത്തെ സേവനത്തിനു ശേഷം സൈന്യത്തില്‍ നിന്നും മാറ്റിയ ഇവ സംരക്ഷകരുടെ കയ്യിലായിരുന്നു.

എസ്.പി.ജി സുരക്ഷയുള്ള സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാ്ന്ധി വദ്ര എന്നിവര്‍ക്കും മുന്‍ പ്രധാനമന്ത്രിമാര്‍ക്കും അവരുടെ കുടുംബത്തിനും ഈ നായകളുടെ സുരക്ഷ ലഭിക്കും. ഒരു വര്‍ഷത്തിനിടെയാണ് 30 നായകളെ ജറൂസലേമില്‍ നിന്നും ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. 

Latest News