Sorry, you need to enable JavaScript to visit this website.

പൗരത്വഭേദഗതി; കേരളത്തിന് പിന്നാലെ പ്രമേയം പാസാക്കാന്‍ പുതുച്ചേരി സര്‍ക്കാരും


പുതുച്ചേരി- പൗരത്വഭേദഗതിയ്ക്ക് എതിരെ പ്രമേയം പാസാക്കുമെന്ന് പുതുച്ചേരി സര്‍ക്കാര്‍. കേരളം നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചതിന് പിന്നാലെയാണ് പുതുച്ചേരിയിലെ കോണ്‍ഗ്രസ് സര്‍ക്കാരും സമാനപാതയിലേക്ക് നീങ്ങാന്‍ തീരുമാനിച്ചതായി അറിയിച്ചത്. മുഖ്യമന്ത്രി വി നാരായണസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. ' എല്ലാ രാഷ്ട്രീയപാര്‍ട്ടികളുടെയും യോഗം ഈ വിഷയം ചര്‍ച്ച ചെയ്യാനായി താന്‍ വിളിച്ചുചേര്‍ക്കും. ഈ മാസവസാനത്തോടുകൂടി നടക്കാനിരിക്കുന്ന നിയമസഭാ സമ്മേളനത്തില്‍ തന്റെ തീരുമാനം നടപ്പാക്കുന്നത് സംബന്ധിച്ച് ഈ യോഗത്തില്‍ ചര്‍ച്ച നടക്കു'മെന്നും നാരായണസ്വാമി പറഞ്ഞു. പൗരത്വഭേദഗതിക്ക് എതിരായി കേരള സര്‍ക്കാര്‍ പ്രമേയം പാസാക്കിയതിന് എതിരെ ബിജെപി എംപിമാര്‍ രാജ്യസഭാ ചെയര്‍മാനോട് നടപടി ആവശ്യപ്പെട്ട് കത്ത് നല്‍കിയിട്ടുണ്ട്. 
ബിജെപി എംപിയുടെ ഈ നീക്കം 

കേരള നിയമസഭയുടെ പ്രത്യേകാവകാശ പ്രമേയത്തെ ലംഘിക്കുന്നായും സഭയെയും അതിന്റെ പരമാധികാരത്തെയും അവഹേളിക്കുന്നതായി കണക്കാക്കാമെന്നും നാരായണസ്വാമി അഭിപ്രായപ്പെട്ടു.പുതിയ നിയമനിര്‍മ്മാണം സംബന്ധിച്ച പ്രമേയം അംഗീകരിക്കാന്‍ കേരള നിയമസഭയ്ക്ക് അധികാരമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.സിഎഎ നിയമവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണെന്ന് 140 അംഗ കേരള നിയമസഭ ചൊവ്വാഴ്ചയാണ് പ്രമേയം പാസാക്കിയത്. ഇതിനെതിരെ കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് അടക്കമുള്ള ബിജെപി നേതാക്കളില്‍ നിന്ന് വന്‍ എതിര്‍പ്പായിരുന്നു നേരിടേണ്ടി വന്നത്.

Latest News