കൊച്ചി-സ്ത്രീ പോരാട്ടങ്ങളുടെ നാഴികക്കല്ലും വഴിത്തിരിവുമാണ് ഹേമ കമ്മീഷന്‍ ശുപാര്‍ശയെന്ന് വിമണ്‍ ഇന്‍ സിനിമ കലക്ടീവ്. ഡബ്ലു.സി.സി യുടെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണം. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലൂടെ സ്ത്രീകള്‍ക്ക് സിനിമ മേഖലയില്‍ ചുവടുറപ്പിക്കാന്‍ ഉള്‍ക്കരുത്തും അര്‍ഹമായ ഇടവും ലഭിക്കുമെന്നും ലിംഗ സമത്വം എന്ന സ്വപ്നത്തിലേക്ക് സമൂഹം കൂടുതല്‍ അടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ശബ്ദമില്ലാത്തവരുടെ ശബ്ദമാണ് ഈ വിജയമെന്നും ഡബ്ലൂ.സി.സി പറഞ്ഞു.
'നാളിതുവരെയും നിയമാതീതമായ പ്രത്യേക അധികാര മേഖല പോലെ പ്രവര്‍ത്തിച്ചു പോരുന്ന മലയാള സിനിമയെ നിയമ വിധേയമാക്കാന്‍ കമ്മീഷന്‍ ശുപാര്‍ശകളി•േല്‍ ഇനി സര്‍ക്കാരിന്റെ സജീവമായ ഇടപെടലാണ് വേണ്ടത്'പോസ്റ്റില്‍ പറയുന്നു.തങ്ങള്‍ക്ക് കിട്ടിയ ഏറ്റവും വലിയ പുതുവത്സര സമ്മാനമായി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടിനെ ഹൃദയത്തോട് ചേര്‍ത്തു വെക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.
സിനിമ മേഖലയിലെ പ്രശ്‌നങ്ങള്‍ തുറന്നു കാട്ടിക്കൊണ്ട് ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച കമ്മീഷനാണ് പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.സിനിമ മേഖലയില്‍ ശക്തമായ ലോബികളുണ്ടെന്നും സിനിമയില്‍ അപ്രഖ്യാപിത വിലക്കുണ്ടെന്നും കമ്മീഷന്‍ ആരോപിച്ചു. സിനിമയിലെ അവസരത്തിനായി കിടപ്പറ പങ്കിടണമെന്ന് ചിലര്‍ നിര്‍ബന്ധിക്കുന്നതായും വെളിപ്പെടുത്തലുകളുണ്ട്.