ദില്ലി- ടാറ്റാ സണ്‍സ് എക്സിക്യൂട്ടീവ് ചെയര്‍മാനായി സൈറസ് മിസ്ത്രിയെ പുന:സ്ഥാപിച്ച വിധിക്കെതിരെ സുപ്രിംകോടതിയെ സമീപിപ്പിച്ച് കമ്പനി.
ദേശീയ കമ്പനി അപ്പലേറ്റ് ട്രിബ്യൂണലാണ് കഴിഞ്ഞ മാസം സൈറസ് മിസ്ത്രിയുടെ അപ്പീലില്‍ അനുകൂലമായി വിധി പറഞ്ഞത്. ഇതേതുടര്‍ന്ന് രത്തന്‍ടാറ്റാ നേരിട്ട് നിയമിച്ച താത്കാലിക എക്സിക്യൂട്ടീവ് ചെയര്മാന് നടരാജ ചന്ദ്രശേഖരനെ ആ ചുമതലയില്‍ നിന്ന് റദ്ദാക്കുകയും ചെയ്തിരുന്നു. ദേശീയ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണലിന്റെ വിധിയില്‍ സ്റ്റേ ആവശ്യപ്പെട്ടാണ് സുപ്രിംകോടതിയെ സമീപിച്ചിരിക്കുന്നത്. 2016 ഒക്ടോബറിലാണ് സൈറസ് മിസ്ത്രിയെ ടാറ്റാഗ്രൂപ്പ് ചെയര്മാന് സ്ഥാനത്ത് നിന്ന് നീക്കിയത്. ഇത് ചോദ്യം ചെയ്ത് സൈറസ് മിസ്ത്രി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ച കോടതി അദേഹത്തിന് കമ്പനിയില്‍ ആവശ്യമായ ഓഹരിപങ്കാളിത്തമില്ലെന്ന് കാണിച്ച് ടാറ്റാസണ്‍സിന്റെ നടപടി ശരിവെച്ചു. പിന്നീട് കോടതി വിധിക്കെതിരെ സൈറസ് മിസ്ത്രി അപ്പീല്‍ നല്‍കുകയായിരുന്നു. ഈ അപ്പിലിലാണ് അദേഹത്തിന് അനുകൂലമായ വിധി നേടിയത്.