കൊല്‍ക്കത്ത- പൗരത്വ നിയമ ഭേദഗതിക്കും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെ പ്രതിഷേധിച്ചതിന് തന്നെ കഠാരയുമായി
ആക്രമിച്ചതായി കൊല്‍ക്കത്ത ആസ്ഥാനമയ സിനിമാ നിര്‍മാതാവ് റോണി സെന്‍ വെളിപ്പെടുത്തി.
ഫേസ് ബുക്കിലാണ് തനിക്കുണ്ടായ ദുരനുഭവം ഇദ്ദേഹം വെളിപ്പെടുത്തിയത്.
ഹിന്ദു ദേശീയവാദിയെന്ന് അവകാശപ്പെടുന്നവര്‍ തന്നെ പലതവണ ഭീഷണിപ്പെടുത്തിയിരുന്നതായും റോണി സെന്‍ പറഞ്ഞു.
സി.എ.എക്കും എന്‍.ആര്‍.സിക്കുമെതിരെ പോസ്റ്റ് ചെയ്യരുതെന്നാണ് അക്രമികളുടെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.