മുംബൈ- മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ വിമര്‍ശിച്ചയാളുടെ തലയില്‍ മഷി ഒഴിച്ചു. മഹാരാഷ്ട്രയിലെ ബീഡിലാണ് സംഭവം. ഉദ്ദവിനെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിച്ചയാള്‍ക്കാണ് ദുരനുഭവം.
ശിവസേനയുടെ വനിതാ പ്രവര്‍ത്തകയാണ് പരസ്യമായി ഇയാളുടെ തലയില്‍ മഷി ഒഴിച്ചത്. മഷി ഒഴിച്ചിട്ടും മറ്റൊരാളുമായി ടെലിഫോണില്‍ സംസാരിക്കുന്നയാളുടെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി.