ഔറംഗാബാദ്- എം.എൽ.എ സ്ഥാനം രാജിവെക്കുകയാണെന്ന് മഹാരാഷ്ട്ര നിയമസഭയിലെ എൻ.സി.പി അംഗം പ്രകാശ് സോളങ്കെ. രാഷ്ട്രീയപ്രവർത്തനം നടത്താനുള്ള യോഗ്യത തനിക്കില്ലെന്നും രാജിവെക്കുകയാണെന്നും സോളങ്കെ അറിയിച്ചു. മജാൽഗോൺ അസംബ്ലി മണ്ഡലത്തിൽനിന്നാണ് ഇദ്ദേഹം നിയമസഭയിൽ എത്തിയത്. ഇന്ന് രാജിവെക്കുമെന്നും രാഷ്ട്രീയത്തിൽനിന്ന് വിരമിക്കുകയാണെന്നും സോളങ്കെ വ്യക്തമാക്കി. പാർട്ടിയിലെ ഒരു നേതാവുമായി തനിക്ക് വിയോജിപ്പിക്കുകളില്ലെന്നും അദ്ദേഹം പറഞ്ഞു. തീരുമാനം എൻ.സി.പി നേതാക്കളെ അറിയിച്ചിട്ടുണ്ട്. ഉച്ചക്ക് ശേഷം സ്പീക്കറെ കണ്ട് രാജിക്കത്ത് നൽകും. തന്റെ രാജിക്ക് മന്ത്രിസഭ വികസനവുമായി ഒരു ബന്ധവുമില്ലെന്നും സോളങ്കെ വ്യക്തമാക്കി.