ലണ്ടന്‍- ഇക്കോണമി ക്ലാസില്‍ യാത്ര ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വാര്‍ത്തയിലിടം നേടി. കാമുകി കാരി സിമണ്ട്‌സിനോപ്പമാണ് ബോറിസ് യാത്ര ചെയ്തത്. കരീബിയന്‍ ദ്വീപുകളില്‍ പുതുവര്‍ഷ ആഘോഷത്തിനുള്ള യാത്രയിലായിരുന്നു ഇരുവരും. യാത്ര ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും കാമുകി കാരി സിമണ്ട്‌സും. അകമ്പടിയില്ലാതെ വിമാനത്തിലെ സാധാ യാത്ര വഴി ലാഭിച്ചത് 1 ലക്ഷം പൗണ്ട് ആണ്. കരീബിയന്‍ ദ്വീപു രാഷ്ട്രമായ സെന്റ് വിന്‍സന്റ് ആന്‍ഡ് ഗ്രെനഡെന്‍സിലെ മസ്റ്റീക്ക് എന്ന ടൂറിസം കേന്ദ്രത്തിലേക്കായിരുന്നു ബോറിസിന്റെയും കാരിയുടെയും യാത്ര. ലണ്ടനില്‍ നിന്നുള്ള ആ യാത്രക്കിടെ സഹയാത്രക്കാര്‍ പകര്‍ത്തിയ ചിത്രമാണ് പുതിയ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ലാളിത്യം ചര്‍ച്ചയാക്കിയത്.
കാര്യമായ സുരക്ഷാ സന്നാഹം ഇല്ലാതെയായിരുന്നു യാത്ര. ബ്രിട്ടീഷ് എയര്‍വേസിലെ യാത്രയ്ക്ക് ബോറിസിന് മാത്രം ടിക്കറ്റ് നിരക്ക് 1323 പൗണ്ടായിരുന്നു. എന്നാല്‍ ബ്രിട്ടന്റെ റോയല്‍ എയര്‍ഫോഴ്‌സിന്റെ സ്വകാര്യ വിമാനത്തില്‍ പോവുകയായിരുന്നെങ്കില്‍ ഒരാള്‍ക്കു ചെലവു വരിക ഒരു ലക്ഷം പൗണ്ടും ആയിരുന്നു. ഇക്കണോമി ക്ലാസില്‍ യാത്ര ചെയ്തതോടെ പ്രധാനമന്ത്രിയിലൂടെ മാത്രം ടിക്കറ്റ് നിരക്കില്‍ ലാഭിച്ചത് 1 ലക്ഷം പൗണ്ട് ആയിരുന്നു. തെരഞ്ഞെടുപ്പിലെ മിന്നും വിജയം ആഘോഷിക്കാന്‍ കൂടിയാണ് ബോറിസും കാമുകിയും പറന്നത്.
ബോറിസ് ജോണ്‍സണ്‍ രണ്ടാംവട്ടവും അധികാരത്തിലെത്തുന്നത് അദ്ദേഹം പോലും പ്രതീക്ഷിക്കാത്ത മഹാഭൂരിപക്ഷത്തിലാണ്. കേവല ഭൂരിപക്ഷം നേടുമെന്നല്ലാതെ ഇതുപോലെ മൃഗയീയ ഭൂരിപക്ഷം ലഭിക്കുമെന്ന് അദ്ദേഹമോ അനുയായികളോ കരുതിയില്ല. എങ്കിലും ചിട്ടയായ പ്രവര്‍ത്തനം, എതിരാളികളുടെ ദൗര്‍ബല്യം മനസിലാക്കിയുള്ള തിരഞ്ഞെടുപ്പ് തന്ത്ര രൂപീകരണം, ജന പ്രിയ പ്രഖ്യാപനങ്ങള്‍ എന്നിവയൊക്കെ ബോറിസിന്റെ മികച്ച വിജയത്തിന് കാരണമായി. തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങളില്‍ ബോറിസിന്റെ കാമുകി കാരി സിമണ്ട്‌സിന്റെ സംഭാവനയും വളരെ വലുതായിരുന്നു. കാരിയുമായി ഏറെക്കാലമായി ബോറിസ് പ്രണയത്തിലാണ്. നമ്പര്‍ 10 ഡൗണിങ് സ്ട്രീറ്റിലേ ബോറിസിന്റെ പേഴ്‌സണല്‍ സ്റ്റാഫില്‍ മുന്‍ കമ്മ്യൂണിക്കേഷന്‍ മേധാവി കൂടിയായ കാരി ഉണ്ടായിരുന്നു. ഭാര്യ മെറിനാ വിലറുമായുള്ള 25 വര്‍ഷം നീണ്ട ദാമ്പത്യബന്ധം ബോറിസ് അവസാനിപ്പിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു. കാരിയുമായുള്ള ബന്ധത്തെ തുടര്‍ന്നാണ് പാതി ഇന്ത്യക്കാരി കൂടിയായ ഭാര്യ മെറിനാ വീലറുമായി ബോറിസ് വേര്‍പിരിഞ്ഞത്.