Sorry, you need to enable JavaScript to visit this website.

മേഗന്‍ മാര്‍ക്കിളും ഹാരിയും റോയല്‍ ബ്രാന്റിലൂടെ  ആഗോള വ്യവസായ സാമ്രാജ്യം തുടങ്ങുന്നു

ലണ്ടന്‍- ഹാരി രാജകുമാരനും മെഗാന്‍ മാര്‍ക്കിളും രാജകുടുംബത്തിന്റെ പരമ്പരാഗത വഴിയില്‍ നിന്ന് മാറി സഞ്ചരിക്കുന്നതും കൊട്ടാരവുമായുള്ള അഭിപ്രായ ഭിന്നതയും ഇതിനോടകം മാധ്യമങ്ങള്‍ ചര്‍ച്ചയാക്കിയതാണ്. ഇത്തവണ ബക്കിംഗ്ഹാം കൊട്ടാരത്തില്‍ രാജ്ഞി ക്രിസ്മസിന് മുന്നോടിയായി ഏര്‍പ്പെടുത്തിയ ലഞ്ചില്‍ പങ്കെടുക്കാന്‍ ഹാരിയും മേഗനും വന്നിരുന്നില്ല. അവര്‍ എട്ടു മാസം പ്രായമുള്ള മകനായ ആര്‍ച്ചിയുമൊത്ത് കഴിഞ്ഞ മാസം കാനഡയ്ക്ക് പോയതാണ്. ഇപ്പോഴിതാ മേഗന്‍ മാര്‍ക്കിളും ഹാരിയും റോയല്‍ ബ്രാന്റിലൂടെ ആഗോള വ്യവസായ സാമ്രാജ്യം തുടങ്ങാന്‍ പോവുകയാണ് എന്ന വാര്‍ത്ത പുറത്തു വന്നിരിക്കുകയാണ്. മെഗാന്‍ തന്റെ സസെക്‌സ് റോയല്‍ ബ്രാന്റ് സൃഷ്ടിക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കി. ഇതിന്റെ ഭാഗമായി നൂറിലേറെ ഉത്പന്നങ്ങളിലാണ് സസെക്‌സ് ബ്രാന്റ് ട്രേഡ്മാര്‍ക്ക് ഇവര്‍ നേടിയിരിക്കുന്നത്. 
കാനഡയില്‍ ആറാഴ്ചത്തെ ക്രിസ്മസ് അവധിക്കാലം ആഘോഷിക്കുന്ന സസെക്‌സ് ഡ്യൂക്കും, ഡച്ചസും തങ്ങളുടെ ബ്രാന്റിനെ ആഗോള സാമ്രാജ്യമാക്കി മാറ്റാനാണ് ഒരുങ്ങുന്നത്. ടി ഷര്‍ട്ടുകള്‍, സോഷ്യല്‍ സര്‍വ്വീസ് എന്നിവയ്ക്ക് പുറമെ സസെക്‌സ് റോയല്‍ എന്ന പത്രത്തിനും ഇവര്‍ ശ്രമം തുടങ്ങി. വിദ്യാഭ്യാസ പുസ്തകങ്ങള്‍ മുതല്‍ എല്ലാത്തരം വസ്ത്രങ്ങളും, സോക്‌സും വരെ ട്രേഡ് മാര്‍ക്ക് നേടിയതില്‍ ഉണ്ട്. രാജകുടുംബത്തെ പരമ്പരാഗത വഴിയില്‍ നിന്നും മാറ്റി പുതിയ പാതകളിലേക്ക് നീക്കുകയാണ് ഇവരെന്നാണ് നിരീക്ഷണം. സാമ്രാജ്യത്തിന്റെ വളര്‍ച്ചയും വരുമാനങ്ങളും ഇനി ഈ രീതിയിലൂടെയും വന്നുചേരും. 

Latest News