അല്‍മാറ്റി- 95 യാത്രക്കാരും അഞ്ച് ജീവനക്കാരുമായി പറന്നുയര്‍ന്ന ബെക് എയര്‍ വിമാനം കസാഖ്സ്ഥാനിലെ അല്‍മാറ്റി വിമാനത്താവളത്തിനു സമീപം കെട്ടിടത്തിലിടിച്ച് തകര്‍ന്നു വീണു. ഒമ്പതു പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക റിപോര്‍ട്ടുകള്‍. തലസ്ഥാനമായ നൂര്‍ സുല്‍ത്താനിലേക്കു പുറപ്പെട്ട വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ കോണ്‍ക്രീറ്റ് മതിലിലും തൊട്ടടുത്ത രണ്ടു നില കെട്ടിടത്തിലും ഇടിച്ചാണ് അപകടമുണ്ടായത്. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ ഉയരം പിടിക്കാന്‍ കഴിയാതിരുന്നതാണ് അപകടകാരണമെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അപകടത്തെ തുടര്‍ന്ന് സമാന എഞ്ചിന്‍ ഉപയോഗിക്കുന്ന വിമാനങ്ങളുടെ സര്‍വീസുകളും അധികൃതര്‍ റദ്ദാക്കി.