കൊച്ചിനടന്‍ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ (78) അന്തരിച്ചു. വാര്‍ധക്യ രോഗങ്ങളെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി കബര്‍സ്ഥാനില്‍ കബറടക്കി. മട്ടാഞ്ചേരി പായാട്ടുപറമ്പില്‍ പി.എസ്.അബുവിന്റെ ഭാര്യയാണ് നഫീസ. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. മക്കള്‍: സുല്‍ഫത്ത്, റസിയ, സൗജത്ത്, അബ്ദുല്‍ അസീസ് എന്നിവരാണ്. മറ്റു മരുമക്കള്‍: സലീം, സൈനുദീന്‍, ജമീസ്.