മലയാളത്തിൽ ഒരു നടി കൂടി തമിഴിലേക്ക്, രജിഷ വിജയൻ. തമിഴ് സൂപ്പർ താരം ധനുഷ് നായകനാകുന്ന ചിത്രത്തിലാണ് രജിഷയുടെ തമിഴ് അരങ്ങേറ്റം. മാരി സെൽവരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് രജിഷ നായികയാവുന്നത്. അസുരൻ, കബാലി, തെരി തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ നിർമിച്ച വി ക്രിയേഷൻസിന്റെ ബാനറിൽ കലൈപ്പുള്ളി എസ് തനുവാണ് നിർമാണം. മലയാള നടൻ ലാൽ, നാട്ടി നടരാജ് എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സ്റ്റാൻഡ് അപ്പാണ് രജിഷയുടെ അവസാനം പുറത്തിറങ്ങിയ ചിത്രം. എന്നൈ നോക്കി പായും തോട്ടൈയാണ് ധനുഷിന്റെ അവസാനം തിയേറ്ററുകളിൽ എത്തിയ ചിത്രം.