Sorry, you need to enable JavaScript to visit this website.

ട്രക്കിൽ കൊണ്ടുപോയ വിമാനം പാലത്തിനടിയിൽ കുടുങ്ങി

കൊൽക്കത്ത- പശ്ചിമ ബംഗാളിൽ  ട്രക്കിൽ കൊണ്ടുപോകുകയായിരുന്ന വിമാനം മേൽപാലത്തിനടിയിൽ കുടുങ്ങി. ബംഗാളിലെ ദുർഗാപൂരിൽ ദേശീയപാത രണ്ടിലാണ് സംഭവം. 
കാലപ്പഴക്കത്തെ തുടർന്നു ഉപേക്ഷിക്കപ്പെട്ട വിമാനമാണ്  പാലത്തിന്റെ ഉയരം കണക്കാക്കിയതിലെ പിശക് കാരണം പാലത്തിനടിയിൽ കുടുങ്ങിയത്. 

കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് കാഴ്ചപരിധി കുറഞ്ഞതാണ് അപകടത്തിന് വഴിവെച്ചത്. ആർക്കും പരിക്കേറ്റിട്ടില്ല.

തപാൽ വകുപ്പ് ഉപയോഗിച്ചിരുന്ന വിമാനമാണ് ട്രക്കിൽ കൊണ്ടുവന്നത്. 2007 മുതൽ തപാൽവകുപ്പ് ഉപയോഗിച്ചിരുന്ന ഈ വിമാനം കഴിഞ്ഞ വർഷം മുതൽ സർവീസ് നടത്തുന്നില്ല.

Latest News