കൊല്‍ക്കത്ത- ബംഗാളിലെ പ്രശസ്ത സര്‍വകലാശാലയായ കൊല്‍ക്കത്തയിലെ ജാദവ്പൂര്‍ യൂണിവേഴ്‌സിറ്റിയില്‍ ബിരുദദാന ചടങ്ങില്‍ പൗരത്വ ഭേദഗതി നിയമത്തിന്റെ പകര്‍പ്പ് പിച്ചിച്ചീന്തി വിദ്യാര്‍ത്ഥിനിയുടെ പ്രതിഷേധ പ്രകടനം ശ്രദ്ധേയമായി. ഇന്റര്‍നാഷണല്‍ റിലേഷന്‍സ് വകുപ്പില്‍ മെഡല്‍ ജേതാവായ ദേബ്‌സ്മിത ചൗധരിയാണ് മെഡല്‍ സ്വീകരിച്ച ശേഷം പൗരത്വ നിയമത്തിന്റെ പകര്‍പ്പ് കീറിയെറിഞ്ഞത്. ഞങ്ങള്‍ രേഖകളൊന്നും കാണിക്കില്ലെന്നു സദസ്സിനെ നോക്കി പ്രഖ്യാപിച്ച ദേബസ്മിത ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന മുദ്രാവാക്യവും മുഴക്കിയാണ് വേദി വിട്ടത്.